
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറുപേരുടെ നില ഗുരുതരമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാവിലെ 10.17ന് ഹൈക്കോടതിയുടെ അഞ്ചാം നന്പര്‍ ഗേറ്റിന് സമീപമായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ സഫ്ദര്‍ജംങ്, റാംമനോഹര്‍ ലോഹ്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍എസ്ജി കമാന്‍ഡോകളും എന്‍എെഎയും സ്ഥലത്തെത്തി. സ്‌ഫോടനം നടന്നയുടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി അടച്ചു. സംഭവത്തെക്കുറിച്ച് എന്‍എെഎയും എന്‍എസ്ജിയും അന്വേഷണം ആരംഭിച്ചു. സ്‌ഫോടകവസ്തു സ്ഥാപിച്ചത് ബ്രീഫ്‌കേസിലാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റാണ്. സ്‌ഫോടനത്തെ അപലപിച്ച് ലോക്സഭ 12 മണിവരെയും രാജ്യസഭ രണ്ടുമണിവരെയും നിര്‍ത്തിവച്ചു. നാലുമാസം മുന്‍പ് ഡല്‍ഹി ഹൈക്കോടതിയുടെ ഏഴാം നന്പര്‍ ഗേറ്റിനു സമീപം സ്‌ഫോടനം ഉണ്ടായിരുന്നു.
1 comments:
പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ നമ്മുക്ക് എന്തു ചെയ്യാന്‍ കഴിയും ....
Post a Comment